ആരോപണം ഗൗരവമായി കാണണം; രഞ്ജിത്തിനെ പദവിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആനി രാജ
ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നടത്തിയ ലൈംഗികാരോപണം കേരളത്തിന് അപമാനകരമായ സംഭവമാണെന്ന് സിപിഐ നേതാവ് ആനി രാജ. ആരോപണം സർക്കാർ ഗൗരവമായി കാണണം. രഞ്ജിത്തിനെ പദവിയിൽ നിന്ന് മാറ്റി നിർത്തി സുതാര്യമായ അന്വേഷണം ഉണ്ടാകണം. സർക്കാർ സ്വമേധയാ കേസെടുക്കണമെന്നും ആനി രാജ പറഞ്ഞു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് നിൽക്കുന്നയാളാണ് രഞ്ജിത്ത്. അതുകൊണ്ട് ആരോപണം കൂടുതൽ ഗുരുതരമാണ്. ഇതിനാൽ വിഷയം ഗൗരവമായി കാണണം. അന്വേഷണം സത്യസന്ധവും നീതിപൂർവവുമാണെന്ന് ജനങ്ങൾക്ക് കൂടി വിശ്വാസമുണ്ടാകണമെങ്കിൽ രഞ്ജിത്തിനെ പദവിയിൽ നിന്ന് മാറ്റി നിർത്തണം. സമയബന്ധിതമായി അന്വേഷണം നടക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
