മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടില്ല; കൈവിടാതെ സിപിഎം
ലൈംഗികാരോപണം ഉയർന്നിട്ടും എംഎൽഎയായ മുകേഷിനെ കൈവിടാതെ സിപിഎം. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് സിപിഎം ഇപ്പോൾ ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളിൽ യുഡിഎഫ് എംഎൽഎമാർ രാജിവെച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാട് എടുക്കുന്നത്. അതേസമയം ചലചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് സ്വയം ഒഴിഞ്ഞേക്കും പ്രതിപക്ഷ പാർട്ടികൾ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് ഇന്നലെ മഹിളാ കോൺഗ്രസിന്റെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ മാർച്ച് നടത്തി. പോലീസ് ബാരിക്കേഡ് വെച്ച് പ്രവർത്തകരെ തടഞ്ഞു. മിനു മുനീറാണ് മുകേഷ് ശാരീരികമായി ഉപദ്രവിച്ചെന്ന ആരോപണം ഉയർത്തിയത്. കലണ്ടർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുകേഷ് ഹോട്ടൽ മുറിയിൽ വെച്ച് കടന്നുപിടിച്ചെന്നാണ് ആരോപണം. കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫും നേരത്തെ മുകേഷിനെതിരെ ആരോപണവുമായി രംഗത്തുവന്നിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
