Wednesday, 11 November 2026 About Us · Contact Us

ആക്കുളത്തിറങ്ങിയാല്‍ ഇനി തൃശൂരില്‍ പൊങ്ങാം ; 235 കിലോമീറ്റര്‍ ജലയാത്ര ഇനി ഒരു സ്വപ്‌നമേയല്ല

If You Land In Akkulam You Can Float In Thrissur A 235 Km - ആക്കുളത്തിറങ്ങിയാല്‍ ഇനി തൃശൂരില്‍ പൊങ്ങാം ; 235 കിലോമീറ്റര്‍ ജലയാത്ര ഇനി ഒരു സ്വപ്‌നമേയല്ല

തിരുവനന്തപുരം: കാലമേറെയായി കേട്ടുകൊണ്ടിരിക്കുന്ന കേരളത്തിന്റെ ഒരു സ്വപ്‌ന പദ്ധതിയാണ് സംസ്ഥാന ജലപാതയുടെ യാഥാര്‍ഥ്യമാവല്‍. എന്നാല്‍ അത് ഇനി കൈയെത്തും ദൂരത്തേക്കു വരികയാണ്. സംസ്ഥാനത്തിന്റെ തെക്കേയറ്റത്തെ ജില്ലയായ തിരുവനന്തപുരത്തെ ആക്കുളത്ത് തോര്‍ത്തുമുടുത്ത് ചാടിയാല്‍ വേണമെങ്കില്‍ അതൊരു മത്സരമായി ഏറ്റെടുത്ത് തൃശൂര്‍ ജില്ലയിലെ ചേറ്റവുയില്‍ കുളിച്ചു കയറാം. സ്ഥാനത്തിന്റെ തെക്കേയറ്റത്തെ കോവളം മുതല്‍ വടക്കേയറ്റത്തെ കാസര്‍കോടുജില്ലയിലെ ബേക്കല്‍വരെ നീളുന്ന 616 കിലോമീറ്റര്‍ സംസ്ഥാന ജലപാതാ പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ പുരോഗമിക്കുകയാണ്. ഇതില്‍ ആദ്യം പണി പൂര്‍ത്തിയാവുന്ന 235 റീച്ചിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചേറ്റവവരെയുള്ള ഭാഗം ഡിസംബറോടെ കമ്മിഷന്‍ ചെയ്യാനാണ് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് തയാറെടുക്കുന്നത്. 2025 മാര്‍ച്ചില്‍ ബാക്കി ഭാഗവും പൂര്‍ത്തിയായേക്കുമെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും അത് എത്രമാത്രം യാഥാര്‍ഥ്യമാവുമെന്ന് പറയാന്‍ സാധിക്കാത്ത സ്ഥിതിയാണ്. തിരുവനന്തപുരത്തെ വര്‍ക്കലയില്‍ അഞ്ചുമീറ്റര്‍ വീതിയുള്ള കുന്നിനടിയിലൂടെ നിലവിലെ തുരങ്കം അതുപോലെ നിലനിര്‍ത്തിക്കൊണ്ടാണ് ഇവിടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. യാത്രാ ബോട്ടുകളും വിനോദസഞ്ചാര ബോട്ടുകളുമെല്ലാം ബ്രീട്ടീഷ് കാലഘട്ടത്തില്‍ പണിത ഈ തുരങ്കത്തിലൂടെ സുഗമമായി കടന്നുപോകും. എന്നാല്‍ വടക്കോട്ടുള്ള പണികള്‍ പലയിടത്തും അനിശ്ചിതത്വത്തിലാണെന്നത് പദ്ധതിക്ക് വെല്ലുവിളിയായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

22 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

22 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

23 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

10 Nov 2026