എഡിജിപി അജിത് കുമാർ ആട്ടിൻതോല് അണിഞ്ഞ ചെന്നായ, സ്വർണക്കടത്ത് സംഘവുമായി ബന്ധം: പിവി അൻവർ
ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനെതിരെ ആരോപണം ആവർത്തിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു. താൻ ഉന്നയിച്ച കാര്യങ്ങളിൽ മുന്നോട്ടു പോകും. പാർട്ടിയിൽ നിന്ന് സമ്മർദങ്ങളില്ല. ദൈവത്തെയും പാർട്ടിയെയും മുഖ്യമന്ത്രിയെയും മാത്രമാണ് ഭയം. അല്ലാതെ ഒരാൾക്കും കീഴ്‌പ്പെടില്ല പാർട്ടിക്ക് വേണ്ടിയാണ് എന്റെ നിലപാട്. സർക്കാരിനെ തകർക്കാൻ എംആർ അജിത് കുമാർ ശ്രമിക്കുന്നുണ്ട്. സർക്കാരിനെതിരെ പോലീസിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. എംആർ അജിത് കുമാറാണ് അതിന്റെ തലവൻ. ആട്ടിൻ തോല് അണിഞ്ഞ ചെന്നായയാണ് അജിത് കുമാർ. സേനയിലെ ഒരു വിഭാഗത്തിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. അതിലെ പ്രധാന കണ്ണി അജിത് കുമാറാണ്. അജിത് കുമാറിന്റെ ഒന്നാം നമ്പർ ശിഷ്യനാണ് സുജിത് ദാസ് എഡിജിപിയായി അജിത് കുമാർ തുടരണോയെന്നതിൽ അഭിപ്രായം പറയുന്നില്ല. പോലീസ് സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാകുന്നില്ല. ആരെങ്കിലും ചോദ്യം ചെയ്താൽ കള്ളക്കേസിൽ കുടുക്കും. അതാണ് പോലീസ് രീതി. ഇനി ഇത് പറഞ്ഞില്ലെങ്കിലും ഈ പാർട്ടിയും സർക്കാരും ഒന്നുമുണ്ടാകില്ല. എഡിജിപിക്കെതിരെ അന്വേഷണം വന്നാൽ തെളിവുകൾ കൈമാറുമെന്നും പിവി അൻവർ പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
