ഞാൻ പവർഗ്രൂപ്പിൽ പെട്ടയാളല്ല; അങ്ങനെയൊരു ഗ്രൂപ്പിനെ കുറിച്ച് അറിയില്ല: മോഹൻലാൽ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന പവർ ഗ്രൂപ്പ് സംബന്ധിച്ച് പ്രതികരണവുമായി മോഹൻലാൽ. കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങൾ പൂർണമായി അറിയില്ലല്ലോ. അതെല്ലാം പുറത്തുവരട്ടെ. അപ്പോഴല്ലേ കാര്യങ്ങൾ അറിയാനാകൂ. ഞാൻ പവർ ഗ്രൂപ്പിൽ പെട്ടയാളല്ല. എനിക്കങ്ങനെയൊരു ഗ്രൂപ്പിനെ കുറിച്ച് അറിയില്ല അറിയുമോ എന്ന് ചോദിച്ചാൽ ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ആ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കൂ. ഞാൻ കമ്മിറ്റിയിൽ മൊഴി കൊടുത്തതാണ്. പക്ഷേ റിപ്പോർട്ട് കണ്ടിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. സിനിമ സമൂഹത്തിന്റെ ഭാഗമാണെന്നും മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
