Wednesday, 11 November 2026 About Us · Contact Us

പിവി അൻവറിന്റെ പരാതി സിപിഎം അന്വേഷിക്കും; ഗൗരവത്തോടെ കാണണമെന്ന് ധാരണ

പിവി അൻവർ നൽകിയ പരാതി സിപിഎം അന്വേഷിക്കും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതിയാണ് അന്വേഷിക്കുക. സംസ്ഥാന സെക്രട്ടേറിയറ്റ് അൻവറിന്റെ പരാതി ചർച്ച ചെയ്യും. പി ശശിക്കെതിരായ ആരോപണങ്ങളും അന്വേഷിക്കാൻ പാർട്ടി ആലോചിക്കുന്നുണ്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരെയാണ് അൻവറിന്റെ പരാതി. അൻവറിന്റെ പരാതി ഗൗരവത്തോടെ കാണണമെന്നാണ് നേതൃത്വത്തിന്റെ ധാരണ. പാർട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടെന്നും സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരെയുള്ള വിപ്ലവമാണിതെന്നും അൻവർ എംവി ഗോവിന്ദനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചിരുന്നു. എഡിജിപിയെ മാറ്റേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. അന്തസ്സുള്ള പാർട്ടിയും മുഖ്യമന്ത്രിയുമാണുള്ളത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വാസമെന്നും അൻവർ പറഞ്ഞിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ