Wednesday, 11 November 2026 About Us · Contact Us

സുഭദ്രയുടെ കൊലപാതകം ആസൂത്രിതം; വേസ്റ്റ് ഇടാനെന്ന പേരിൽ നേരത്തെ കുഴിയെടുത്തു

Subhadras Murder Was Planned The Pit Was Dug Earlier In The - സുഭദ്രയുടെ കൊലപാതകം ആസൂത്രിതം; വേസ്റ്റ് ഇടാനെന്ന പേരിൽ നേരത്തെ കുഴിയെടുത്തു

ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്ന് കുഴിച്ചുമൂടിയത് ആസൂത്രിതമായെന്ന് പോലീസ്. കൊലപാതകത്തിന് മുമ്പ് തന്നെ വീടിന് പുറകുവശത്ത് കുഴി എടുത്തിരുന്നു. കുഴി എടുക്കാൻ വന്ന ദിവസം പ്രായമായ ഒരു സ്ത്രീ കൂടി ആ വീട്ടിലുണ്ടായിരുന്നതായി ജോലിക്കാരൻ പോലീസിന് മൊഴി നൽകി. ശർമിളയും നിതിൻ മാത്യുവും വേസ്റ്റ് ഇടാനെന്ന പേരിലാണ് ജോലിക്കാരനെ വിളിച്ചു വരുത്തി കുഴി എടുപ്പിച്ചത്. ഈ സമയത്ത് പ്രായമായ സ്ത്രീയെ വീട്ടിൽ കണ്ടെന്നാണ് ഇയാളുടെ മൊഴി. ഓഗസ്റ്റ് 7നാണ് കുഴിയെടുത്തത്. രണ്ട് ദിവസം കഴിഞ്ഞ് പണം വാങ്ങാനെത്തിയപ്പോൾ കുഴി മൂടിയതായും കണ്ടു എന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട് ഓഗസ്റ്റ് ഏഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന നിതിൻ മാത്യുവും ശർമിളയും ഒളിവിലാണ്. ഇവർക്കായി അന്വേഷണ സംഘം ഉഡുപ്പിയിലെത്തി പിരശോധന നടത്തുകയാണ് ഉഡുപ്പി സ്വദേശിയായ ശർമിളയെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. കൊച്ചി സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപം വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന സുഭദ്രയെ കഴിഞ്ഞ ഓഗസ്റ്റ് 4നാണ് കാണാതായത്. മകൻ നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് കേസെടുത്തു. സുഹൃത്തായ ശർമിളക്കൊപ്പം പോകുന്നത് കണ്ടെന്ന പരിസരവാസികളുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. സ്വർണാഭരണങ്ങൾ കവരാൻ സുഭദ്രയെ കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. സുഭദ്രയുടേതെന്ന് സംശയിക്കുന്ന ആഭരണങ്ങൾ ആലപ്പുഴയിലെയും ഉഡുപ്പിയിലെയും സ്വർണപ്പണയ സ്ഥാപനങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തിയതായും വിവരമുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

10 Nov 2026