കലവൂര്‍ സുഭദ്ര കൊലക്കേസ്: പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി
ആലപ്പുഴ കലവൂര്‍ സുഭദ്ര കൊലക്കേസില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന കലവൂര്‍ കോര്‍ത്തശ്ശേരി വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭദ്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ പ്രതികള്‍ കത്തിച്ചതായി കണ്ടെത്തി സുഭദ്ര ഉപയോഗിച്ചിരുന്ന തലയിണ വീടിന് പിന്നിലെ കുളത്തില്‍ നിന്നും കണ്ടെത്തി. രണ്ടാം പ്രതി മാത്യൂസാണ് തലയിണ കാണിച്ചു കൊടുത്തത്. കൊലപാതക സമയത്ത് സുഭദ്ര കിടന്നിരുന്ന തലയിണയാണ് കണ്ടെത്തിയത്. രക്തക്കറ പുരണ്ടതിനെ തുടര്‍ന്നാണ് തലയിണ പ്രതികള്‍ ഉപേക്ഷിച്ചത്. മറ്റൊരു തലയിണ കത്തിച്ച് കളഞ്ഞു. പറമ്പില്‍ തലയിണ കത്തിച്ച സ്ഥലവും മാത്യൂസ് കാണിച്ചു കൊടുത്തു. നെഞ്ചില്‍ ചവിട്ടിയും കഴുത്ത് ഞെരിച്ചുമാണ് സുഭദ്രയെ കൊന്നതെന്ന് മാത്യൂസും ശര്‍മിളയും പോലീസിനോട് വെളിപ്പെടുത്തി
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
