Wednesday, 11 November 2026 About Us · Contact Us

റെക്കോർഡ് തിരുത്താൻ വിഴിഞ്ഞത്ത് ‘അന്ന’ എത്തും; ഈ മാസം 25 ന് പുലർച്ചെ മദർഷിപ്പ് പുറം കടലിലെത്തും

Anna Will Arrive In Vizhinjath To Correct The Record The - റെക്കോർഡ് തിരുത്താൻ വിഴിഞ്ഞത്ത് 'അന്ന' എത്തും; ഈ മാസം 25 ന് പുലർച്ചെ മദർഷിപ്പ് പുറം കടലിലെത്തും
റെക്കോർഡ് തിരുത്താൻ വിഴിഞ്ഞത്ത് 'അന്ന' എത്തും; ഈ മാസം 25 ന് പുലർച്ചെ മദർഷിപ്പ് പുറം കടലിലെത്തും

തിരുവനന്തപുരം: റെക്കോർഡ് തിരുത്താൻ വിഴിഞ്ഞം തീരത്ത് കൂറ്റൻ മദർഷിപ്പായ അന്ന എത്തുന്നു. വിഴിഞ്ഞത്ത് എത്തുന്ന കൂറ്റൻ മദർഷിപ്പ് എംഎസ്‌സി അന്ന സെപ്റ്റംബർ 25 ന് പുലർച്ചെ പുറം കടലിലെത്തും. 400 മീറ്റർ നീളമുള്ള വിഴിഞ്ഞെത്തുന്ന വലിയ മദർഷിപ്പാണ് അന്ന വിഴിഞ്ഞം തുറമുഖത്ത് അടുത്ത രണ്ടാഴ്ച എത്തുന്നത് കൂറ്റൻ കപ്പലുകളായിരിക്കും. എംഎസ്‌സിയുടെ കൂടുതൽ കണ്ടെയ്നർ കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിത്തുടങ്ങി. ട്രയൽ റൺ ആരംഭിച്ച ശേഷം ഇതുവരെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കൈകാര്യം ചെയ്തത് കാൽ ലക്ഷത്തിലധികം കണ്ടെയ്നറുകളാണ്. ജൂലൈ 11നാണ്‌ ട്രയൽ റൺ തുടങ്ങിയത്. അന്നും പിറ്റേന്നുമായി രണ്ടായിരത്തിലധികം കണ്ടെയ്‌നറുകൾ ഇറക്കിയിരുന്നു. ഒക്ടോബർ അവസാനത്തോടെ തുറമുഖം കമ്മീഷൻ നടത്തും. സെപ്റ്റംബർ19ന് എത്തിയ എംഎസ്‌സി തവ് വിഷി ഇന്ന് മടങ്ങി. ഇന്നലെ എത്തിയ എംഎസ്‌സി ഐറ 200 കണ്ടെയ്നറുകൾ ഇറക്കിയ ശേഷം മടങ്ങിയിരുന്നു. തവ് വിഷിയും ഐറയും ഒരേ സമയം ബെർത്ത് ചെയ്യാൻ സാധിച്ചതും നേട്ടമായിട്ടുണ്ട്. ഒരേ സമയം രണ്ടു കപ്പലുകൾ ബർത്ത് ചെയ്യാൻ സൗകര്യമുള്ളത് ഒരു നേട്ടമായിട്ടാണ് കണക്കാക്കുന്നത്. അതേസമയം, പുറം കടലിൽ നങ്കൂരമിട്ടിരിക്കുന്നത് രണ്ട് മദർഷിപ്പുകളാണ്. ഈ ആഴ്ചയിൽ തുറമുഖത്ത് എത്തുന്നത് ഏഴ് മദർഷിപ്പുകളാണ് . എംഎസ്‌സി റോസും എംഎസ്‌സി കേപ്ടൗൺ-3 എന്നീ കപ്പലുകൾ ഇന്ന് ഉച്ചയോടെ തുറമുഖത്ത് അടുപ്പിക്കും. എഎസ് ആൽവ, എംഎസ്‌സി പലെമോ, എംഎസ്‌സി സിലിയ, എംഎസ്‌ സിപോളോ എന്നിവയും ഉടനെ എത്തും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

10 Nov 2026