തൃശ്ശൂരിൽ യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവം; അഞ്ച് പേർ പിടിയിൽ
തൃശ്ശൂർ കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. മൂന്ന് പേർ കൃത്യത്തിൽ പങ്കെടുത്തവരും രണ്ട് പേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ്. അതേസമയം മുഖ്യപ്രതി മുഹമ്മദ് സാദിഖ് അടക്കമുള്ളവർ ഒളിവിലാണ് കോയമ്പത്തൂർ സ്വദേശി അരുൺ(40)ആണ് കൊല്ലപ്പെട്ടത്. കൈപ്പമംഗലം ഫിഷറീസ് സ്കൂളിന് സമീപം തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം കാറിൽ കൊണ്ടുവന്ന് തള്ളാനായിരുന്നു ശ്രമം. വഴിയാത്രക്കാർ കണ്ടതോടെ അപകടമുണ്ടായെന്നും ആംബുലൻസ് വിളിക്കാനും പറഞ്ഞ് പ്രതികൾ രക്ഷപ്പെടുകയായിരുന്നു ഇറിഡിയം ഇടപാടുമായി ബന്ധപ്പെട്ട 10 ലക്ഷം രൂപയുടെ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വട്ടാണത്രയിലെ എസ്റ്റേറ്റിലാണ് നാലംഗ സംഘം അരുണിനെയും സുഹൃത്ത് ശശാങ്കനെയും കാറിൽ എത്തിച്ച് മർദിച്ചത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
