Wednesday, 11 November 2026 About Us · Contact Us

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Senior Congress Leader And Former Mla Kp Kunhikannan Passed - മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 75 വയസ്സായിരുന്നു. അപകടത്തെത്തുടർന്ന് കണ്ണൂരിൽ ചികിത്സയിലായിരുന്നു. ദീർഘകാലം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരിൽ വെച്ച് അപകടത്തിൽപ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. കെ കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണൻ നിയമസഭയിൽ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടക്കൻ കേരളത്തിലെ കോൺഗ്രസിന്റെ മുഖമായിരുന്ന കെ പി കുഞ്ഞിക്കണ്ണൻ ഏറെ ജനകീയനായ കോൺഗ്രസ് നേതാവായിരുന്നു. കാസർകോട് ജില്ല രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

10 Nov 2026