ലോറിയിൽ നിന്ന് കിട്ടിയ ശരീരഭാഗം അർജുന്റെ തന്നെയെന്ന് സ്ഥിരീകരിച്ചു; ഡിഎൻഎ ഫലം പോസിറ്റീവ്
ഗംഗാവലി പുഴയിൽ നിന്നുമെടുത്ത ലോറിയിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗത്തിന്റെ ഡിഎൻഎ ഫലം പോസിറ്റീവ്. മൃതദേഹം അർജുന്റെ തന്നെയെന്ന് സ്ഥിരീകരിച്ചു. ഇതോടെ ബന്ധുക്കൾക്ക് മൃതദേഹം കൈമാറാനുള്ള നടപടികൾ ആരംഭിച്ചു ഗംഗാവലി പുഴയിൽ നിന്നും ബുധനാഴ്ച ഉയർത്തിയ ലോറി രാവിലെയാണ് ദേശീയപാതയുടെ അരികിലേക്ക് കയറ്റിയത്. പിന്നീട് ലോറിയുടെ ക്യാബിൻ പൊളിച്ചുമാറ്റി. കാബിനിൽ നിന്ന് അർജുന്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും ഒരു കളിപ്പാട്ടവും കണ്ടെത്തിയിരുന്നു ജൂലൈ 16നാണ് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. ചായക്കടയുടെ മുന്നിൽ നിന്നവരും സമീപം പാർക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയിൽപ്പെട്ടത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

വണ്ടിപ്പെരിയാർ പോക്സോ കൊലപാതകം: അർജുൻ കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകി

അർജുന്റെ കുടുംബത്തിന്റെ പരാതി: മനാഫിനെ കേസിൽ നിന്നൊഴിവാക്കും, സാക്ഷിയാക്കാൻ പോലീസ്

അർജുനെ ഏറ്റുവാങ്ങി കണ്ണാടിക്കൽ; അന്ത്യാഞ്ജലി അർപ്പിക്കാനായി ജനസാഗരം ഒഴുകിയെത്തുന്നു

അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും; ഇന്ന് ഡിഎൻഎ പരിശോധന

അർജുന്റെ ലോറിയുടെ ക്യാബിനുള്ളിൽ നിന്നും മൃതദേഹം പുറത്തെടുത്തു; വിദഗ്ധ പരിശോധനക്ക് അയക്കും
