Wednesday, 11 November 2026 About Us · Contact Us

‘ജീവിക്കുന്ന രക്തസാക്ഷി’; സിപിഎമ്മിന്റെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായിരുന്ന പുഷ്പൻ

Goodbye To The Koothuparamp Struggle Hero Pushpans Funeral - കൂത്തുപറമ്പ് സമരനായകന് വിട; പുഷ്പന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്
കൂത്തുപറമ്പ് സമരനായകന് വിട; പുഷ്പന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്

നിരവധി രക്തസാക്ഷികളുണ്ട് സിപിഎമ്മിന്. പക്ഷേ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്നൊരു വിശേഷണം കൊണ്ട് തന്നെ കേരളത്തിലെ പാർട്ടിക്ക് അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു പുഷ്പൻ. പുഷ്പന്റെ ചരിത്രം പാർട്ടി പ്രവർത്തകർക്ക് എന്നും ആവേശമായിരുന്നു. മൂന്ന് പതിറ്റാണ്ടോളം കാലം ചെറുത്തുനിൽപ്പിന്റെ പ്രതീകമായി നിന്ന പുഷ്പൻ ഒടുവിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 1994ൽ നവംബർ 25ന് കൂത്തുപറമ്പിൽ മന്ത്രി എംവി രാഘവനെതിരായ പ്രതിഷേധത്തിനിടെയാണ് പുഷ്പന് വെടിയേറ്റത്. ഡിവൈഎഫ്‌ഐ എന്ന സംഘടനയുടെ അഞ്ച് പ്രവർത്തകർ കൊല്ലപ്പെട്ടു. പുഷ്പനാകട്ടെ വെടിയേറ്റ് പിന്നീടുള്ള ജീവിതകാലമാകെ തളർന്നുകിടന്നു. ജീവിക്കുന്ന രക്തസാക്ഷിയായി മാറി. കർഷക തൊഴിലാളി കുടുംബത്തിൽ പിറന്ന പുഷ്പൻ എട്ടാം ക്ലാസ് വരെയാണ് പഠിച്ചത്. കുടുംബം പുലർത്താനായി ബംഗളൂരുവിൽ ജോലിക്ക് പോയി. തിരികെ നാട്ടിലെത്തിയപ്പോഴാണ് സ്വാശ്രയ കോളേജ് വിരുദ്ധ സമരം കേരളത്തിൽ ആളിക്കത്തുന്നത്. സജീവ പാർട്ടി പ്രവർത്തകനായിരുന്ന പുഷ്പൻ അങ്ങനെ എംവി രാഘവനെ തടയാനായി കൂത്തുപറമ്പിലെത്തി. രാഘവനെ തടയാനായി രണ്ടായിരത്തോളം ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലുമായി തടിച്ചുകൂടിയത്. മന്ത്രി രാഘവനെത്തിയപ്പോഴേക്കും പ്രവർത്തകർ ഇരച്ചെത്തി. ലാത്തിചാർജുമായി പോലീസും കല്ലേറുമായി പ്രവർത്തകരും. പിന്നാലെ പോലീസ് വെടിവെപ്പ് തുടങ്ങി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ കെ രാജീവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെവി റോഷൻ, പ്രവർത്തകരായ ഷിബുലാൽ, മധു, ബാബു എന്നിവർ മരിച്ചുവീണു. കഴുത്തിന് പിന്നിൽ വെടിയേറ്റ പുഷ്പൻ അന്നു മുതൽ കിടപ്പിലായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൂത്തുപറമ്പ് സമരനായകന് വിട; പുഷ്പന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്

കൂത്തുപറമ്പ് സമരനായകന് വിട; പുഷ്പന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്

29 Sep 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026