Wednesday, 11 November 2026 About Us · Contact Us

ലഹരിക്കേസ്: റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള സിനിമാ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

ഓംപ്രകാശിന്റെ ലഹരി കേസുമായി ബന്ധപ്പെട്ട റിമാന്റ് റിപ്പോർട്ടിൽ പേര് വന്ന സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദർശൻ. കൂടുതൽ തെളിവുകൾ ലഭ്യമായ ശേഷമാകും ചോദ്യം ചെയുക. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എല്ലാവരേം ചോദ്യം ചെയ്യുമെന്ന് ഡിസിപി പറഞ്ഞു. ഡി ജെ പാർട്ടിയെക്കുറിച്ച് അന്വേഷിക്കും. ഓം പ്രകാശിന്റെ മുറിയിൽ നിന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും അദ്ദേഹം വിശദമാക്കി. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചു എന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെ ഹോട്ടലിലെ രജിസ്റ്റർ പരിശോധിച്ച ഘട്ടത്തിലാണ് ഇതിൽ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേര് ശ്രദ്ധയിൽ പെട്ടത്. ചോദ്യം ചെയ്യലിൽ ഇരുവരും തന്നെ സന്ദർശിച്ചിട്ടുണ്ടെന്ന് ഓം പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തു. സിനിമാ മേഖലയിലേക്കും കേസിന്റെ അന്വേഷണം നീളും എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്‌

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ