എഡിജിപി പി വിജയനെ സംസ്ഥാന ഇന്റലിജൻസ് മേധാവിയായി സർക്കാർ നിയമിച്ചു
സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായി എഡിജിപി പി വിജയനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. കേരളാ പോലീസ് അക്കാദമി ഡയറക്ടറുടെ ചുമതല വഹിച്ച് വരവെയാണ് പുതിയ നിയമനം. മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചതിനെ തുടർന്നാണ് പി വിജയൻ ഇന്റലിജൻസ് മേധാവി സ്ഥാനത്ത് എത്തുന്നത് എ അക്ബറിനെ അക്കാദമി ഡയറക്ടറായും നിയമിച്ചു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പി വിജയനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എംആർ അജിത് കുമാറിന് തന്നെ സ്ഥാനം തെറിച്ചതിന് പിന്നാലെയാണ് സുപ്രധാന തസ്തികയിലേക്ക് പി വിജയൻ തിരികെ എത്തുന്നത് 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പി വിജയൻ തീവ്രവാദ വിരുദ്ധ സേനയുടെയും തലവനായിരുന്നു. ബുക്ക് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ ചുമതലയും സ്റ്റുഡന്റ് കേഡറ്റ് ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
