Thursday, 12 November 2026 About Us · Contact Us

നാദാപുരം ഷിബിൻ വധക്കേസ്; കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്

Nadapuram Shibin Murder Case Sentencing For The Accused - നാദാപുരം ഷിബിൻ വധക്കേസ്; കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്

നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. മുസ്ലിം ലീഗ് പ്രവർത്തകരാണ് പ്രതികൾ. വിദേശത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് പ്രതികളായ ആറ് പേരെയും ഇന്നലെ രാത്രി പന്ത്രണ്ടരയോടെ വിചാരണ കോടതി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുമ്പ് കോടതി അന്തിമ വാദം കേൾക്കും പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത് സർക്കാരും ഷിബിന്റെ പിതാവും നൽകിയ അപ്പീലിലാണ് ഒന്ന് മുതൽ 6 വരെയുള്ള പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വിധിച്ചത്. 2015 ജനുവരി 22നാണ് ഷിബിനെ പ്രതികൾ കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ തെയ്യാംപാടി ഇസ്മായിൽ ഇതുവരെ കീഴടങ്ങിയിട്ടില്ല

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

തൂണേരി ഷിബിൻ വധക്കേസ്: പ്രതികളായ ആറ് മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

തൂണേരി ഷിബിൻ വധക്കേസ്: പ്രതികളായ ആറ് മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

15 Oct 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026