ആന്റണി രാജുവിന് എന്തെങ്കിലും അജണ്ടയുണ്ടാകും; കോഴ ആരോപണം തള്ളി തോമസ് കെ തോമസ്
എൻസിപി അജിത് പവാർ പക്ഷത്ത് ചേരാൻ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ. താൻ ശരത്ത് പവാറിനൊപ്പമാണെന്നും ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു ആന്റണി രാജുവിന് എന്തെങ്കിലും അജണ്ടയുണ്ടാകും. അതിന് താനുമായി ബന്ധമില്ല. കോവൂർ കുഞ്ഞുമോൻ തന്നെ നിഷേധിച്ച കാര്യമാണ്. കെട്ടിച്ചമച്ച വാർത്ത മാത്രമാണെന്നും തോമസ് കെ തോമസ് പറഞ്ഞു എംഎൽഎമാരെ കൂറുമാറ്റുന്നതുമായി ബന്ധപ്പെട്ട് അജിത് പവാർ പക്ഷവുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് അജിത് പവാർ പക്ഷം സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് കുട്ടി പ്രതികരിച്ചു. തോമസ് കെ തോമസിന് അജിത് പവാർ പക്ഷവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സമയദോഷം കൊണ്ടാണ് മന്ത്രിയാകാൻ പറ്റാത്തത്; കേന്ദ്രനേതൃത്വം ചർച്ച നടത്തുന്നുണ്ടെന്ന് തോമസ് കെ തോമസ്

എൻസിപി മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് തോമസ് കെ തോമസ്

തൊണ്ടി മുതൽ കേസ്: വിചാരണ നേരിടും, റിവ്യു ഹർജി നൽകുമെന്നും ആന്റണി രാജു

തൊണ്ടിമുതൽ അട്ടിമറി കേസിൽ പുനരന്വേഷണം; ആന്റണി രാജുവിന്റെ ഹർജി സുപ്രിം കോടതി തള്ളി

എൻസിപിയിൽ ചേരാൻ 50 കോടി രൂപ വാഗ്ദാനം; തോമസ് കെ തോമസിനെതിരെ കോഴ ആരോപണം
