ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം; പുഴയിൽ വീണ ആളെ കാണാതായി
ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു. കേരള എക്സ്പ്രസ് തട്ടിയാണ് റെയിൽവേ ശുചീകരണ തൊഴിലാളികൾ മരിച്ചത്. തമിഴ്നാട് സ്വദേശികളായ റാണി, വള്ളി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. കരാർ തൊഴിലാളികളാണ് മരിച്ചത്. ഷൊർണൂരിനും ചെറുതുരുത്തിക്കുമിടയിലാണ് അപകടമുണ്ടായത്. ട്രാക്ക് വൃത്തിയാക്കുന്നതിനിടെ പെട്ടെന്ന് ട്രെയിൻ എത്തുകയായിരുന്നു. സാധാരണരീതിയിൽ ട്രെയിൻ എത്തുമ്പോൾ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്നത്. എന്താണ് സംഭവിച്ചതെന്ന് റെയിൽവേ അധികൃതർ പരിശോധിച്ചുവരികയാണ്. മൂന്ന് തൊഴിലാളികൾ തൽക്ഷണം ട്രെയിൻ തട്ടി മരിക്കുകയും ഒരാൾ രക്ഷപ്പെടാൻ വേണ്ടി താഴേക്ക് ചാടിയപ്പോൾ പുഴയിൽ വീണ് മരിക്കുകയുമായിരുന്നു. ദൃക്സാക്ഷികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുഴയിൽ തെരച്ചിൽ നടത്തിയത്. ഒരാളെ കാണാതായിട്ടുമുണ്ടെന്നാണ് വിവരം. പുഴയിൽ വിശദമായ തെരച്ചിൽ നടന്നുവരികയാണ്. അപകടം നടന്നത് ഷൊർണൂർ പാലത്തിന് മുകളിൽ വച്ചായതിനാൽ തൊഴിലാളികൾക്ക് ട്രെയിൻ വന്നപ്പോൾ ഓടിമാറാൻ ഇടം കിട്ടിയില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
