Wednesday, 11 November 2026 About Us · Contact Us

കൽപ്പാത്തി രഥോത്സവം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി, വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. നവംബർ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബർ 20ലേക്കാണ് മാറ്റിവെച്ചത്. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ നവംബർ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത് അതേസമയം വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റി കൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. രഥോത്സവം നടക്കുന്ന അതേ ദിവസം തന്നെ വോട്ടെടുപ്പ് നടക്കുന്നതിൽ എതിർപ്പ് അറിയിച്ച് ബിജെപിയും കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. വിവിധ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നൽകിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മാങ്കൂട്ടത്തില്‍ മൂന്നാമതാകും; സുരേന്ദ്രനെ എയറിലാക്കി ട്രോളന്മാർ

23 Nov 2024

പാലക്കാടൻ കോട്ട കീഴടക്കി യുഡിഎഫ്; രാഹുൽ മാങ്കൂട്ടത്തിൽ 18,724 വോട്ടുകൾക്ക് വിജയിച്ചു

23 Nov 2024

പാലക്കാട് തികഞ്ഞ വിജയപ്രതീക്ഷ; എൽഡിഎഫ് 5000 വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടുമെന്ന് സരിൻ

21 Nov 2024

പാലക്കാട് ബി ജെ പി ജയിക്കും; യു ഡി എഫ് മൂന്നാം സ്ഥാനത്ത്; കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാലയിട്ട് മലയാളികള്‍

20 Nov 2024

പാലക്കാട് എൽഡിഎഫിന്റെ പൂഴിക്കടകൻ; സന്ദീപ് വാര്യരെ വിമർശിച്ച് സുപ്രഭാതത്തിലും സിറാജിലും പരസ്യം

19 Nov 2024

പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം; ജനം നാളെ പോളിംഗ് ബൂത്തിലേക്ക്, പ്രതീക്ഷയോടെ മൂന്ന് മുന്നണികളും

19 Nov 2024