തടവുപുള്ളി ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടി; പിന്നാലെ ചാടി പിടികൂടി പോലീസുകാർ
കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തടവുപുള്ളി ഷൊർണൂരിൽ വെച്ച് ട്രെയിനിൽ നിന്നും ഭാരതപുഴയിലേക്ക് എടുത്ത് ചാടി. സനീഷ് എന്നയാളാണ് ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസിലായിരുന്നു സംഭവം. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള മേൽപ്പാലത്തിൽ എത്തിയപ്പോഴാണ് പ്രതി ചാടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാർ പിന്നാലെ എടുത്ത് ചാടി പ്രതിയെ പിടികൂടുകയായിരുന്നു. കാസർകോട് നിന്ന് ആലുവ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുകയായിരുന്ന പ്രതിക്ക് ബാത്ത് റൂമിൽ പോകാനായി ഒരു കൈയിലെ വിലങ്ങ് അഴിച്ചു കൊടുത്തപ്പോഴാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
