പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ; പ്രതിപക്ഷ നേതാവ് ബിജെപിക്ക് ഓക്‌സിജൻ നൽകുന്നുവെന്ന് മന്ത്രി റിയാസ്
സീ പ്ലെയിൻ ഡാമുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പദ്ധതിയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഡാമുകൾ കേന്ദ്രീകരിച്ചുള്ള സീ പ്ലെയിന് എതിർപ്പുകളുണ്ടാകില്ല. മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നവർ സ്വയം കണ്ണാടിയിൽ നോക്കണം. യുഡിഎഫിനെ പോലെ പദ്ധതി അടിച്ചേൽപ്പിക്കില്ല. തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമാണ് പദ്ധതി നടപ്പാക്കുക തൊഴിലാളി സംഘടനകൾ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. പാലക്കാട് നടക്കുന്ന സംഭവവികാസങ്ങൾ വട്ടിയൂർക്കാവിന്റെ വേർഷൻ ടൂ ആണ്. ബിജെപിക്കെതിരെ മിണ്ടുന്നവർ അല്ല യുഡിഎഫ് എംഎൽഎമാർ. കേരളത്തിന് ഫണ്ട് നിഷേധിച്ചപ്പോൾ കേന്ദ്രത്തിനെതിരെ ഇവർ മിണ്ടിയില്ല. നിലവിൽ ബിജെപി എംഎൽഎ ഉണ്ടാകുന്നതും യുഡിഎഫ് എംഎൽഎ ഉണ്ടാകുന്നതും ഒരുപോലെയാണെന്നായി ബിജെപിക്കും കോൺഗ്രസിനും ഒരു ട്രാക്ടർ മതി. ഇരു കൂട്ടർക്കും ഒരു മുദ്രവാക്യമാണ്. മതനിരപേക്ഷ മനസ്സുള്ളവർക്ക് കോൺഗ്രസിൽ നിൽക്കാനാകില്ല. പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ബിജെപിക്ക് ഓക്‌സിജൻ നൽകുകയാണ് പ്രതിപക്ഷന തോവ് ചെയ്യുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
