‘തൊഴിൽ പാഠങ്ങൾ’ കരിക്കുലത്തിന്റെ ഭാഗമാക്കും; വിവിധ തൊഴിൽ രംഗങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ്
തൊഴിൽ പാഠങ്ങൾ ഇനി സംസ്ഥാനത്തെ സ്കൂളുകളിലും. വിവിധ തൊഴിൽ രംഗങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ്. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസുവരെ കരിക്കുലത്തിന്റെ ഭാഗമാക്കും. ഇതിനുള്ള പാഠപുസ്തകം തയ്യാറായി.കൃഷിയും, വ്യവസായവും, ഐടിയും ജേർണലിസവും ഉൾപ്പെടെ പഠിപ്പിക്കും. ഈ മാസം 15ന് ആലപ്പുഴയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുതിയ പദ്ധതിക്ക് തുടക്കം കുറിക്കും. നെസ്റ്റ് -2024 എന്ന പേരിലാണ് പദ്ധതി. പാഠപുസ്തകം തയ്യാറാക്കി കഴിഞ്ഞു. നിർബന്ധിതമായാണ് പഠനം നടപ്പാക്കുക. തൊഴിൽ പരിശീലനം ആയിരിക്കില്ല. 11 വിഭാഗങ്ങളിലാണ് തൊഴിൽ പഠനം നടത്തുക. തൊഴിൽ പഠനത്തിന് ശേഷം സംബന്ധിച്ചുള്ള തൊഴിൽ സാധ്യതകളും ഉന്നത വിദ്യാഭ്യാസ സാധ്യതകളും ഉൾപ്പെടെയുള്ളവ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകും. നേരത്തെയുണ്ടായിരുന്ന വർക്ക് എക്സ്പീരിയൻസ് പിരീഡിലാണ് തൊഴിൽ പഠന ക്ലാസ് നടത്തുക. ഇതിനായി അധ്യാപകർക്ക് പ്രത്യേക ട്രെയിനിങ് നൽകും. ഒൻപത്, പത്ത് ക്ലാസുകളിൽ ഇത് ഓപ്ഷണലാണ്. താല്പര്യം ഉണ്ടെങ്കിൽ പരിശീലനത്തോടെ ഇവർക്ക് പഠിക്കാൻ കഴിയും. ഒരു മാതൃകയായി തൊഴിൽ പഠനം നടത്താനാണ് എസ്.സി.ഇ.ആർ.ടിയുടെ നീക്കം. പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി പാഠപുസ്തകം ഭാവിയിൽ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
