രാത്രി നടുറോഡിൽ നിന്ന കാട്ടുപന്നികളുമായി കൂട്ടിയിടിച്ച് ബൈക്ക്; തെറിച്ച് വീണ് യാത്രക്കാരന് പരുക്ക്
രാത്രി നടുറോഡിൽ നിന്ന കാട്ടുപന്നിക്കൂട്ടത്തെ ഇടിച്ച് റോഡിൽ തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. പത്തനംതിട്ട പന്തളം പെരുമ്പുളിക്കലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കുരമ്പാല സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. പെരുമ്പുളിക്കൽ എൻഎസ്എസ് പോളിടെക്നിക് ജംഗ്ഷന് സമീപത്തെ റോഡിൽ വച്ചായിരുന്നു അപകടം. റോഡിന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാത്രിയിൽ അഞ്ച് കാട്ടുപന്നികളാണ് റോഡിന്റെ മധ്യഭാഗത്തായി നിന്നിരുന്നത്. ഒരു വശത്ത് നിന്ന് വന്ന പിക്കപ്പ് വാഹനം കാട്ടുപന്നി കൂട്ടത്തെ കണ്ട് നിർത്തി. ഇതിനിടെയാണ് എതിർദിശയിൽ വന്ന ബൈക്ക് കാട്ടുപന്നികളെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
