Wednesday, 11 November 2026 About Us · Contact Us

കോൺഗ്രസ് ജനാധിപത്യത്തിന്റെ സുരക്ഷാ മതിൽ; എകെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യർ

ബിജെപി ഭിന്നിപ്പിന്റെ രാഷ്ട്രീയം ഉയർത്തിയപ്പോൾ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാ മതിലായി പ്രവർത്തിച്ചത് കോൺഗ്രസ് ആണെന്ന് സന്ദീപ് വാര്യർ. തിരുവനന്തപുരത്ത് എത്തിയ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എകെ ആന്റണിയെ സന്ദർശിച്ച ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സന്ദീപ് വാര്യർ ഇക്കാര്യം പറഞ്ഞത്. ബിജെപിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തിൽനിന്നു പുറത്തുവന്ന് കോൺഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും സന്ദീപ് പറഞ്ഞു. ഷൊർണൂരിൽ നിന്ന് വന്ദേഭാരത് ട്രെയിനിൽ കയറിയപ്പോൾ നേരത്തെ പ്രവർത്തിച്ച പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റും ആ ട്രെയിനിലുണ്ടായിരുന്നു. കേവലമൊരു പ്രാദേശിക നേതാവായ തന്നെ ഭയന്നിട്ട് സംസ്ഥാന പ്രസിഡന്റ് രാത്രിയിൽ തന്നെ നിരവധി ബി.ജെ.പി. പ്രവർത്തകരെ റെയിൽവേ സ്റ്റേഷനിൽ വിളിച്ചുവരുത്തിയെന്നും സന്ദീപ് പരിഹസിച്ചു  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച്പി നടപടിയിൽ ബിജെപി നേതൃത്വത്തിനും പങ്കുണ്ട്: സന്ദീപ് വാര്യർ

23 Dec 2024

ഭരണഘടനയെ അവഹേളിക്കുന്നതിൽ സിപിഎം, ബിജെപി നേതാക്കൾക്ക് ഒരേ സ്വരം: സന്ദീപ് വാര്യർ

29 Nov 2024

പാലക്കാട് നഗരസഭയിൽ ഓപറേഷൻ കമല നടത്താനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ചർച്ച നടത്തി സന്ദീപ് വാര്യർ

27 Nov 2024

രാജി സന്നദ്ധത അറിയിക്കുകയല്ല, രാജിവെച്ച് പോകുകയാണ് വേണ്ടത്; കെ സുരേന്ദ്രൻ നാടകം കളിക്കുന്നുവെന്ന് സന്ദീപ് വാര്യർ

25 Nov 2024

പഴയ സഹപ്രവര്‍ത്തകര്‍ കരയുമ്പോള്‍ സന്ദീപ് ചിരിക്കുകയാണ് പുതിയ സഹപ്രവര്‍ത്തകര്‍ക്കൊപ്പം

23 Nov 2024

ബിജെപിയുടെ അടിവേര് ഇളക്കി; കെ സുരേന്ദ്രൻ രാജിവെക്കാതെ ബിജെപി രക്ഷപെടില്ലെന്ന് സന്ദീപ് വാര്യർ

23 Nov 2024