Wednesday, 11 November 2026 About Us · Contact Us

കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി എസ് ശിവന്‍കുട്ടി. സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കും. അവരിലേക്കും അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുമെന്നും പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്ലസ് വണ്ണിലെ കണക്ക് പരീക്ഷയുടേയും എസ് എസ് എല്‍ സി പരീക്ഷയില്‍ ഇംഗ്ലീഷിന്റെയും ക്രിസമസ് പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നത് വിദ്യാഭ്യാസ മന്ത്രി സ്ഥിരീകിരിച്ചു. യുട്യൂബ് ചാനലുകാരും ട്യൂഷന്‍ സെന്ററുകളും താത്കാലിക ലാഭത്തിനായാണ് ചോദ്യപേപ്പര്‍ ചോര്‍ത്തുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല. ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്. ചോര്‍ത്തിയവര്‍ വലിയ നേട്ടമായി യൂട്യൂബ് ചാനലുകളില്‍ ഇരുന്ന് പറയുന്നത് മിടുക്കായി കാണണ്ട. പരീക്ഷ നടത്തിപ്പില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുണ്ടാകും. ചോര്‍ന്ന പരീക്ഷകള്‍ വീണ്ടും നടത്തുന്നതില്‍ പിന്നീട് തീരുമാനം ഉണ്ടാകും. ഇപ്പോഴത്തെ പരീക്ഷ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമല്ല. സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതില്‍ അധ്യാപകര്‍ക്ക് നിലവില്‍ നിയന്ത്രണം ഉണ്ട്. പലര്‍ക്കും എതിരെ നടപടി എടുത്തിട്ടുണ്ട്. ഇത്തരക്കാരുടെ കണക്കുകള്‍ പിന്നീട് പുറത്ത് വിടുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വെല്‍ക്കം സര്‍ വെല്‍ക്കം…ഞങ്ങളുടെ മനയിലേക്ക് സ്വാഗതം; കൈ കിട്ടിയില്ലാ വീഡിയോ ക്ലബ്ബിലേക്ക് മന്ത്രിയെ സ്വാഗതം ചെയ്ത് ബേസില്‍

10 Jan 2025

വീണ്ടും സജി ചെറിയാന്റെ ന്യായീകരണം; മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതിഭ പറഞ്ഞില്ലേ…പിന്നെന്താണ്

03 Jan 2025

കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുന്നത് കേരളത്തിന്റെ നയമല്ല; കേന്ദ്ര ഭേദഗതിക്കെതിരെ മന്ത്രി ശിവൻകുട്ടി

24 Dec 2024

ചോദ്യ പേപ്പർ ചോർച്ച; ക്രൈംബ്രാഞ്ച് അന്വേഷിക്കും, വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം

16 Dec 2024

ഡ്രൈവര്‍മാരുടെ ഉറക്കം നിരീക്ഷിക്കാന്‍ ക്യാമറ; കെ എസ് ആര്‍ ടി സിയില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുമെന്ന് മന്ത്രി ഗണേഷ് കുമാര്‍

14 Dec 2024

ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുമായി ഡോ. എസ് ജയശങ്കര്‍ ചര്‍ച്ച നടത്തി

10 Dec 2024