Thursday, 12 November 2026 About Us · Contact Us

മധുവിധു കഴിഞ്ഞ് മടങ്ങിയെത്തിയത് മരണത്തിലേക്ക്; അനുവിന്റെയും നിഖിലിന്റെയും വിവാഹം കഴിഞ്ഞിട്ട് 15 ദിവസം മാത്രം

Returned From Honeymoon To Death Only 15 Days After Anu And - മധുവിധു കഴിഞ്ഞ് മടങ്ങിയെത്തിയത് മരണത്തിലേക്ക്; അനുവിന്റെയും നിഖിലിന്റെയും വിവാഹം കഴിഞ്ഞിട്ട് 15 ദിവസം മാത്രം

പത്തനംതിട്ടയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് നവദമ്പതികളും ഇവരെ വിമാനത്താവളത്തിൽ നിന്ന് കൂട്ടാൻ പോയ ഇവരുടെ അച്ഛൻമാരും. നാല് പേരാണ് അപകടത്തിൽ മരിച്ചത്. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. അനുവിന്റെയും നിഖിലിന്റെയും വിവാഹം കഴിഞ്ഞ് 15 ദിവസം മാത്രമാണാകുന്നത് മലേഷ്യയിൽ ഹണിമൂൺ ആഘോഷിക്കാൻ പോയതായിരുന്നു നിഖിലും അനുവും. ഇന്നലെ തിരികെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ കൂട്ടാനായി പോയതാണ് അനുവിന്റെ അച്ഛൻ മത്തായി ഈപ്പനും നിഖിലിന്റെ അച്ഛൻ ബിജു പി ജോർജും. നാല് പേരും തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് ശബരിമല തീർഥാടകരുടെ ബസുമായി കാർ കൂട്ടിയിടിച്ചത് നവംബർ 30നായിരുന്നു ഇവരുടെ വിവാഹം. വീട് എത്താൻ വെറും 7 കിലോമീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം നടക്കുന്നത്. ബസലിന്റെ വലതുഭാഗത്തേക്കാണ് കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. മൂന്ന് പേർ സംഭവ സ്ഥലത്ത് വെച്ചും അനു ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026