നൊബേൽ സമ്മാനം അർഹിക്കുന്ന ഏക മലയാളി എഴുത്തുകാരനായിരുന്നു എംടിയെന്ന് എം മുകുന്ദൻ
നൊബേൽ സമ്മാനം അർഹിക്കുന്ന ഏക മലയാളി സാഹിത്യകാരൻ എംടിയാണെന്ന് സാഹിത്യകാരൻ എം മുകുന്ദൻ. ഓരോ വാക്കും തേച്ചുമിനുക്കിയുള്ള എഴുത്താണ് എംടിയുടേത്. ഒരു വാക്ക് പോലും എംടിയുടെ കഥയിൽ നിന്ന് എടുത്ത് മാറ്റാൻ കഴിയില്ല. നാലുകെട്ട് മുതൽ തന്നെ എംടി മനസിലുണ്ട്. മറ്റെഴുത്തുകാരേക്കാളും ബന്ധം തനിക്കുണ്ടെന്നും തന്നെ എഴുത്ത് പഠിപ്പിച്ച ആളാണ് എംടിയെന്നും എം മുകുന്ദൻ പറഞ്ഞു. എംടിയുടേത് അത്ഭുതകരമായ എഴുത്താണ്. ഓരോ വാക്കും തേച്ചുമിനുക്കിയ എഴുത്താണ്. നമ്മുടെ കഥകളുടെ പോരായ്മ എഴുത്തുകാർ കാണിക്കുന്ന അശ്രദ്ധയാണ്. എഡിറ്റിംഗ് എന്നതില്ല. എന്നാൽ എംടി എഴുതുമ്പോൾ തന്നെ എഡിറ്റ് ചെയ്യുകയാണ്. ഒരു വാക്ക് നമുക്ക് എംടിയുടെ കഥയിൽ നിന്ന് എടുത്തു മാറ്റാൻ കഴിയില്ല. ഇത്രയും ആത്മനിയന്ത്രണത്തോടെ, ശ്രദ്ധയോടെ എഴുതുന്ന മറ്റാരും മലയാളത്തിൽ ഇല്ലെന്നും എം മുകുന്ദൻ പറഞ്ഞു
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
