റേഷൻ കട വ്യാപാരികളുടെ സമരം അവസാനിപ്പിച്ചു; ഡിസംബർ മാസത്തെ വേതനം നാളെ നൽകും
റേഷൻ കട വ്യാപാരികളുടെ സമരം അവസാനിച്ചു. മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം നാളെ പരിഗണിക്കണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. സമരത്തെ മറികടക്കാൻ 40ലേറെ മൊബൈൽ റേഷൻ കടകൾ നിരത്തിലിറക്കാൻ സർക്കാർതലത്തിൽ തീരുമാനിച്ചിരുന്നു. ഇന്ന് 256 കടകൾ രാവിലെ എട്ട് മണി മുതൽ പ്രവർത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന മന്ത്രിയുടെ മുന്നറിയിപ്പ് തള്ളിയാണ് നേരത്തെ റേഷൻ വ്യാപാരികൾ സമരം നടത്തിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ്യം
