Thursday, 12 November 2026 About Us · Contact Us

19കാരി നേരിട്ടത് അതിക്രൂര മർദനവും പീഡനവും; അനൂപ് മുങ്ങിയത് പെൺകുട്ടി മരിച്ചെന്ന് കരുതി

Suffered Unparalleled Beatings And Torture Atijeevta Died - നേരിട്ടത് സമാനതകളില്ലാത്ത മർദനവും പീഡനവും; ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിത മരിച്ചു
നേരിട്ടത് സമാനതകളില്ലാത്ത മർദനവും പീഡനവും; ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിത മരിച്ചു

എറണാകുളം ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ പ്രതി അനൂപ് അതിക്രൂരമായി ഉപദ്രവിച്ചെന്ന് പോലീസ്. പെൺകുട്ടിയുടെ ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്. ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചത് അനൂപ് തന്നെയാണെന്ന് പോലീസ് പറയുന്നു. പോക്‌സോ അതിജീവിതയായ പെൺകുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. പ്രതിയായ അനൂപ് സംശയരോഗിയാണെന്ന് പോലീസ് പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി കഴിഞ്ഞ ഒരു വർഷമായി അനൂപ് അടുപ്പത്തിലാണ്. മറ്റ് സുഹൃത്തുക്കളുമായി പെൺകുട്ടി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. സംഭവം നടന്ന ദിവസം അനൂപ് വിളിച്ചപ്പോൾ പെൺകുട്ടി ഓൺ കോൾ വെയ്റ്റിംഗ് ആയിരുന്നു. പിന്നാലെ വീട്ടിലെത്തിയപ്പോൾ പുറത്ത് ഒരാളെ കണ്ടു പെൺകുട്ടി വിളിച്ചിട്ട് വന്നയാളാണ് ഇതെന്ന് കരുതി വാക്കുതർക്കമുണ്ടാകുകയും തുടർന്ന് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയുമായിരുന്നു. അതിഭീകരമായ പീഡനമാണ് പിന്നീടുള്ള മണിക്കൂറുകളിൽ നടന്നത്. പെൺകുട്ടി വിസമ്മതിച്ചിട്ടും ലൈംഗികമായി ഉപദ്രവിച്ചു. തല ഭിത്തിയിൽ ഇടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. മർദനം സഹിക്കാനാകാതെ പെൺകുട്ടി ഷാൾ ഉപയോഗിച്ച് ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു ഇതോടെ ഭയന്ന അനൂപ് കത്തി ഉപയോഗിച്ച് ഷാൾ മുറിച്ചു. താഴെ വീണ പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചപ്പോൾ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു. ഇതോടെ പെൺകുട്ടി അബോധാവസ്ഥയിലായി. പിന്നീട് കുറച്ചുനേരം കൂടി വീട്ടിൽ നിന്ന അനൂപ് പെൺകുട്ടി മരിച്ചെന്ന് കരുതിയാണ് വീടിന്റെ പുറകുവശത്തുകൂടി രക്ഷപ്പെട്ടത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

57 മിനിറ്റ് മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

3 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

3 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

3 മണിക്കൂർ മുൻപ്
നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

8 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026