രണ്ടര വയസ്സുകാരിയുടെ കൊലപാതകം; അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നതായി നാട്ടുകാർ
തിരുവനന്തപുരം: ബാലരാമപുരം രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ പൊലീസിനോട് തുടക്കത്തിൽ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുന്നതായി നാട്ടുകാർ. ദിവസം നാല് പിന്നിട്ടിട്ടും ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലാതെയുള്ള പൊലീസ് നിലപാടാണ് പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും വഴിയൊരുക്കുന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി ഹരികുമാർ മാത്രമായിരിക്കില്ല എന്നും അമ്മ ശ്രീതുവിൻ്റെ പങ്ക് വ്യക്തമാക്കേണ്ടതുണ്ട് എന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. തുടക്കം മുതൽ അസ്വാഭാവികത മാത്രം ഉള്ള ഈ കേസിൽ വ്യക്തതകൾ ഒന്നും വരുത്താതെ ഹരികുമാറിനെ മാത്രംപ്രതിയാക്കി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിൽ ആണോ പൊലീസ് എന്നും ആരോപണങ്ങൾ ഉയരുന്നു. നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ ശ്രീതുവിന്റെ അച്ഛന്റെ മരണത്തിലും അസ്വഭാവികത ഉണ്ടോയെന്ന് സംശയിക്കുന്നതായും പഞ്ചായത്തംഗവും നാട്ടുകാരനുമായ കെ കെ എം സുനിൽകുമാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതികളും ഉയര്‍ന്നിട്ടുണ്ട്. ദേവസ്വം ബോർഡിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നുപേരിൽ നിന്ന് പണം വാങ്ങിയെന്നാണ് അറിയാൻ കഴിയുന്നത്. കുട്ടിയുടെ അച്ഛൻ ശ്രീജിത്തിനെ ഉൾപ്പെടെ ഇന്നലെ വിളിച്ചുവരുത്തി ശ്രീതുവിന് എതിരെയുള്ള ആരോപണങ്ങളിലും പരാതിയിലും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് പൊലീസ് ഉറപ്പുവരുത്തി വിട്ടയച്ചിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
