കൂത്താട്ടുകുളം കൗൺസിൽ യോഗത്തിൽ ബഹളം; യുഡിഎഫിനൊപ്പം പ്രതിഷേധിച്ച് കലാ രാജു
കൂത്താട്ടുകുളം നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. അടിയന്തര പ്രമേയത്തിന് യുഡിഎഫ് അംഗങ്ങൾ നൽകിയ നോട്ടീസിന് അനുമതി നൽകാതെ ചർച്ചയിലേക്ക് കടന്നതോടെയാണ് ബഹളമായത്. ചർച്ച ആരംഭിച്ച ഉടനെ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം യുഡിഎഫ് അംഗങ്ങളുയർത്തി. ഇതോടെ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. യുഡിഎഫ് അംഗങ്ങൾ നഗരസഭ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാർഡുകളും കയ്യിലേന്തി പ്രതിഷേധിച്ചു. യുഡിഎഫ് അംഗങ്ങൾക്കൊപ്പം സിപിഎം അംഗമായ കലാ രാജുവും പ്രതിഷേധിച്ചു. യുഡിഎഫിനൊപ്പം ഈ വിഷയത്തിൽ നിൽക്കുമെന്ന് കലാ രാജു വ്യക്തമാക്കി. പ്രശ്നാധിഷ്ഠിത പിന്തുണയാണ് യുഡിഎഫിന് നൽകുകയെന്നും അധ്യക്ഷയുടെ രാജി ആവശ്യത്തിൽ പിന്തുണക്കുമെന്നും കലാ രാജു പറഞ്ഞു. നഗരസഭ അധ്യക്ഷ കൊടുത്തത് കള്ളക്കേസാണെന്നും പിൻവലിക്കണമെന്നും യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. നഗരസഭയുടെ വാഹനം എങ്ങനെ പോലീസ് പിടിച്ചുവെന്നും ഇതിനുള്ള സാഹചര്യം എന്തായിരുന്നുവെന്നും യുഡിഎഫ് അംഗങ്ങൾ ചോദിച്ചു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ്യം
