കുട്ടി സ്ഥിരം പ്രശ്‌നക്കാരൻ; ആത്മഹത്യ ചെയ്ത മിഹിറിനെതിരെ ഗ്ലോബൽ പബ്ലിക് സ്‌കൂൾ മാനേജ്‌മെന്റ്
തൃപ്പുണിത്തുറയിൽ ആത്മഹത്യ ചെയ്ത 15 വയസുകാരൻ മിഹിറിനെതിരെ ഗ്ലോബൽ പബ്ലിക് സ്‌കൂൾ മാനേജ്‌മെന്റ്. കുട്ടി സ്ഥിരം പ്രശ്‌നക്കാരനാണെന്നും മുമ്പ് പഠിച്ച സ്‌കൂളിൽ നിന്നും ടിസി നൽകിയെന്നും സ്‌കൂൾ മാനേജ്‌മെന്റ് പുറത്തിറക്കിയ വാർത്താക്കുറപ്പിൽ പറയുന്നു കുട്ടി സ്ഥിരം പ്രശ്‌നക്കാരനാണ്. മുമ്പ് പഠിച്ച സ്‌കൂളിൽ നിന്നും ടിസി നൽകി. സുഹൃത്തുക്കളുമായി ചേർന്ന് മറ്റൊരു കുട്ടിയെ മർദിച്ചു. കുടുംബത്തിന്റെ ആരോപണത്തിൽ കഴമ്പുകളില്ല. റാഗിംഗ് ആരോപണവിധേയരായ വിദ്യാർഥികൾക്കെതിരെ തെളിവില്ലെന്നും സ്‌കൂൾ മാനേജ്‌മെന്റ് പറയുന്നു. സഹപാഠികളെ സ്‌കൂൾ അധികൃതർ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മിഹിറിന്റെ അമ്മ നേരത്തെ രംഗത്തുവന്നിരുന്നു. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുറത്തു പറഞ്ഞാൽ സ്‌കൂളിൽ നിന്ന് ഡിബാർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു മിഹിറിന്റെ അമ്മയുടെ ആരോപണം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
