ഒന്നിനും കൊള്ളാത്ത വനം മന്ത്രി ശശീന്ദ്രനെ കാബിനറ്റിൽ നിന്ന് പുറത്താക്കണമെന്ന് കെ മുരളീധരൻ
വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വനം മന്ത്രിക്ക് ഒന്നിനും നേരമില്ലെന്നും സ്വന്തം പാർട്ടിക്കാരെ ചവിട്ടി പുറത്താക്കാനുള്ള തിരക്കിലാണ് മന്ത്രിയെന്നും അദ്ദേഹം പരിഹസിച്ചു. ഒന്നിനും കൊള്ളാത്ത വനം മന്ത്രിയെ പുറത്താക്കണമെന്നും വയനാട്ടിലെ ഹർത്താൽ സൂചനമാത്രമെന്നും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗങ്ങളുടെ എണ്ണം പെരുകുന്നു. മൻപ് കാട്ടാനയായിരുന്നെങ്കിൽ ഇന്ന് കടുവയും കരടിയും എല്ലാം നാട്ടിലേക്ക് വരുന്നു. ഇന്ന് മനുഷ്യൻ കാട്ടിലേക്കല്ല പോകുന്നത്. കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്ക് വരികയാണ്. മന്ത്രിക്കാണെങ്കിൽ ഇതിനൊന്നും നേരവുമില്ല. മന്ത്രി സ്ഥാനം നിലനിർത്താനും സ്വന്തം പാർട്ടിക്കാരെ ചവിട്ടി പുറത്താക്കുന്നതിനുമിടയിൽ വന്യ മൃഗങ്ങളിൽ നിന്ന് പാവപ്പെട്ട കർഷകരെയും ആദിവാസികളെയും രക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഒന്നിനും കൊള്ളാത്ത ഈ മന്ത്രിയെ ക്യാബിനറ്റിൽ നിന്ന് പുറത്താക്കണം പഴയകാലം പോലെയല്ല, ആധുനികമായ സങ്കേതങ്ങൾ ഇതിനായി കൊണ്ടുവരണം. അതല്ലാതെ പഴയ തുരുമ്പുള്ള തോക്കും വച്ചുകൊണ്ടൊന്നും വന്യ മൃഗങ്ങളെ നേരിടാൻ കഴിയില്ല. ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ കേരളത്തിൽ തന്നെ ഹർത്താൽ പ്രഖ്യാപിക്കുമെന്നും മുരളീധരൻ പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ്യം
