Thursday, 12 November 2026 About Us · Contact Us

കോട്ടയം റാഗിംഗ്: ക്രൂരമായി പീഡിപ്പിച്ചത് പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതിനെ തുടർന്ന്

Kottayam Govt Nursing College Ragging Bail Granted To - കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് റാഗിംഗ്; പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം
കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് റാഗിംഗ്; പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജിലെ റാഗിങ് നടന്നത് പിറന്നാൾ ചിലവിന്റെ പേരിലെന്ന് പോലീസ്. പിറന്നാൾ ആഘോഷിക്കാൻ പണം നൽകാത്തതിനെ തുടർന്നാണ് വിദ്യാർഥിയെ ക്രൂരമായി പീഡിപ്പിച്ചത്. മുൻപും ക്രൂരപീഡനം നടന്നതായി വിദ്യാർഥികൾ മൊഴി നൽകി. പീഡനത്തിനിരയായ വിദ്യാർഥിയുടെ പിറന്നാളായിരുന്നു. ഇതിന്റെ പേരിൽ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നൽകാൻ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടർന്നാണ് ക്രൂരമായ റാഗിംഗിലേക്ക് കാര്യങ്ങൾ പോയത്. മുൻപും മദ്യപിക്കുന്നതിന് വേണ്ടി ഇവർ പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കത്തി കഴുത്തിൽ വച്ചാണ് ഭീഷണിപ്പെടുത്തിയത്. റാഗിംഗിന് ഇരയായ വിദ്യാർഥികളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. അഞ്ച് വിദ്യാർഥികളുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ക്രൂര പീഡനം മുൻപും നടന്നതായി വിദ്യാർഥികൾ മൊഴി നൽകിയതായി സൂചന. കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ ഉള്ള പ്രതികൾ തന്നെയാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

2 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

4 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

5 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

5 മണിക്കൂർ മുൻപ്
നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

10 മണിക്കൂർ മുൻപ്