തമിഴ്‌നാട്ടിൽ അനധികൃത മദ്യവിൽപ്പന എതിർത്ത രണ്ട് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി
തമിഴ്‌നാട് മലിയാലുതുറൈയിൽ മദ്യവിൽപ്പന എതിർത്തതിന് രണ്ട് യുവാക്കളെ കുത്തിക്കൊന്നു. എൻജിനീയറിംഗ് വിദ്യാർഥിയായ ഹരിശക്തി(20), സുഹൃത്ത് ഹരീഷ്(25) എന്നിവരാണ് കൊല്ലപ്പെട്ടത്. അനധികൃത മദ്യവിൽപ്പന സംഘവുമായി ഇവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു ഇന്നലെ മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ ഒരാളാണ് പ്രതികളിലൊന്ന്. അനധികൃത മദ്യവിൽപ്പനയെ കുറിച്ച് പോലീസിന് വിവരം നൽകിയെന്ന് ആരോപിച്ചാണ് കൊലപാതകം. മയിലാടുതുറൈ മുട്ടം നോർത്ത് റോഡ് പ്രദേശത്താണ് സംഭവം കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് പോലീസ് റെയ്ഡ് നടത്തി മദ്യം പിടിച്ചെടുക്കുകയും രാജ്കുമാർ എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. മൂവേന്തൻ, തങ്കദുരൈ എന്നിവരെ കൂട്ടിയാണ് രാജ്കുമാർ യുവാക്കളെ ആക്രമിച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
