Thursday, 12 November 2026 About Us · Contact Us

ചാലക്കുടി ബാങ്ക് കവർച്ച: റിജോ മുമ്പും കവർച്ചാ ശ്രമം നടത്തി, പോലീസിനെ കണ്ടതോടെ പിന്തിരിഞ്ഞു

The Knife Was Given Away As Soon As It Was Shown Accused In - കത്തി കാണിച്ചയുടനെ മാറി തന്നു; ബാങ്ക് മാനേജർ മരമണ്ടനെന്ന് കവർച്ചാ കേസ് പ്രതി
കത്തി കാണിച്ചയുടനെ മാറി തന്നു; ബാങ്ക് മാനേജർ മരമണ്ടനെന്ന് കവർച്ചാ കേസ് പ്രതി

ചാലക്കുടി ബാങ്ക് കവർച്ചാ കേസിൽ പ്രതി റിജോ ആന്റണി നേരത്തെയും കവർച്ച നടത്താൻ ബാങ്കിലെത്തിയിരുന്നതായി മൊഴി. ഈ സമയം പോലീസ് ജീപ്പ് കണ്ടതോടെ തിരികെ പോയെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മോഷണം നടത്തിയതിന് നാല് ദിവസം മുമ്പായിരുന്നു ഈ ശ്രമം പട്രോളിംഗിന് വന്ന പോലീസിന്റെ ജീപ്പ് കണ്ട് പ്രതി പിന്തിരിയുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് റിജോയെ പോലീസ് പിടികൂടിയത്. പ്രതിയുടെ ഷൂവിന്റെ നിറവും ഹെൽമറ്റുമാണ് അന്വേഷണത്തിൽ നിർണായകമായത്. മുഖത്ത് മാസ്‌കും തലയിൽ ഹെൽമറ്റ്, കൈയിൽ ഗ്ലൗസ്, ജാക്കറ്റ് എന്നിവ കവർച്ച സമയത്ത് പ്രതി ധരിച്ചിരുന്നു പോലീസിനെ കബളിപ്പിക്കാൻ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചു. മൂന്ന് തവണ വസ്ത്രവും മാറി. എന്നാൽ ഹെൽമറ്റ് മാറാനും ഷൂ മാറാനും മറന്നുപോയി. ഇതാണ് പോലീസിന് അന്വേഷണത്തിൽ നിർണായകമായത്. മോഷ്ടിച്ച 15 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ബാക്കി പണം കടം വാങ്ങിയവർക്ക് കൊടുത്തെന്നാണ് റിജോ പറഞ്ഞത്. ഈ പണം ലഭിച്ചവർ തുക തിരികെ പോലീസിനെ ഏൽപ്പിച്ചിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

2 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

5 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

5 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

5 മണിക്കൂർ മുൻപ്
നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

10 മണിക്കൂർ മുൻപ്