വയനാട് പുനരധിവാസം: കേന്ദ്രവായ്പാ വിനിയോഗത്തിന് കൂടുതൽ സമയം തേടുമെന്ന് ധനമന്ത്രി
വയനാട് പുനരധിവാസത്തിനുള്ള കേന്ദ്രവായ്പാ വിനിയോഗത്തിന് കൂടുതൽ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതി തുടങ്ങിവെക്കുന്നതിനാണ് ആദ്യ പരിഗണന. വയനാടിന് വായ്പ നൽകിയിട്ട് ഒന്നര മാസം കൊണ്ട് ചെലവഴിക്കണമെന്ന് കേന്ദ്രം പറഞ്ഞതിൽ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. എങ്കിലും എത്രയും പെട്ടെന്ന് കാര്യങ്ങൾ ചെയ്യാനുള്ള നീക്കത്തിലാണെന്നും മന്ത്രി പറഞ്ഞു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നു. ധനവിനിയോഗത്തിന്റെ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഇതിനൊപ്പം തന്നെ കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി അറിയിച്ചു പുനരധിവാസവും ടൗൺഷിപ്പ് പദ്ധതി നടപ്പാക്കുന്നതും സ്പെഷ്യൽ ഓഫീസറുടെയും പദ്ധതി കരാറുകാരന്റെയും പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഏകോപന സമിതിയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ്യം
