സെവൻസ് ഫുട്ബോളിനിടെ പടക്കം പൊട്ടി 47 പേർക്ക് പരുക്കേറ്റ സംഭവം; പോലീസ് കേസെടുത്തു
മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ സെവൻസ് ഫുട്ബോളിനിടെ പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. അനുമതി ഇല്ലാത്തതിന് കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനുമാണ് കേസ്. അപകടത്തിന് പിന്നാലെ മത്സരം ഇന്നലെ രാത്രി പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു. സ്റ്റേഡിയം നിറഞ്ഞ് കാണികളെ പ്രവേശിപ്പിച്ചതായും പോലീസ് പറയുന്നു. അപകടത്തിൽ 47 പേർക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പടക്കം കാണികൾക്കിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്കത്തിന്റെ തീപ്പൊരി ചിതറി വീണ് ചിലർക്ക് പേർക്ക് പൊള്ളലേറ്റു. പരിഭ്രാന്തരായ കാണികൾ ചിതറിയോടിയതോടെ പലരും നിലത്തുവീണു. ഇങ്ങനെയാണ് കൂടുതൽ പരുക്കുകൾ സംഭവിച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ്യം
