ഡിവൈഎഫ്‌ഐയുടെ പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണം; പങ്കെടുക്കാനാകില്ലെന്ന് എംപി, ആശംസകൾ നേർന്നു
ഡിവൈഎഫ്‌ഐയുടെ പരിപാടിയിലേക്ക് ശശി തരൂർ എംപിക്ക് ക്ഷണം. തിരുവനന്തുപരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ സംഘടന ക്ഷണിച്ചത്. മാർച്ച് 1, 2 തീയതികളിൽ തിരുവനന്തപുരത്താണ് പരിപാടി. അതേസമയം സൂറത്തിൽ പരിപാടിയുള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് തരൂർ വ്യക്തമാക്കി. പരിപാടിക്ക് തരൂർ ആശംസകളും നേർന്നു. കേരളത്തിലെ വ്യവസായ മേഖലയിലെ വളർച്ചയെ പ്രശംസിച്ച് തരൂർ ഇന്ത്യൻ എക്‌സ്പ്രസിൽ എഴുതിയ ലേഖനം വൻ വിവാദമായിരുന്നു. കോൺഗ്രസിൽ ഏറെ പൊട്ടിത്തെറിക്കും ഇത് വഴിവെച്ചു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ തരൂരിനെ പരിപാടിക്ക് ക്ഷണിച്ചത്. എന്നാൽ ലേഖനം പുറത്തുവരും മുമ്പ് തന്നെ പരിപാടി നിശ്ചയിച്ചതാണെന്നും തിരുവനന്തപുരം എംപി എന്ന നിലയിലാണ് തരൂരിനെ ക്ഷണിച്ചതെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
