Thursday, 12 November 2026 About Us · Contact Us

അഞ്ച് വർഷമായി ശമ്പളം നൽകിയിട്ടില്ല; അധ്യാപികയുടെ ആത്മഹത്യയിൽ മാനേജ്‌മെന്റിനെതിരെ പിതാവ്

Alina Committed Suicide Due To Frustration Over Not Getting - നിയമനം ലഭിക്കാത്ത വിഷമത്തിൽ ജീവനൊടുക്കി; മരിച്ച് ഒരു മാസം പിന്നിടുമ്പോൾ അലീനക്ക് അധ്യാപികയായി നിയമന അംഗീകാരം
നിയമനം ലഭിക്കാത്ത വിഷമത്തിൽ ജീവനൊടുക്കി; മരിച്ച് ഒരു മാസം പിന്നിടുമ്പോൾ അലീനക്ക് അധ്യാപികയായി നിയമന അംഗീകാരം

കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യയിൽ കോർപറേറ്റ് മാനേജ്‌മെന്റിന്റെ വാദങ്ങൾ തള്ളി പിതാവ്. സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മാനേജ്‌മെന്റ് ശരിയായ നടപടി സ്വീകരിച്ചാൽ മാത്രമേ സർക്കാരിന് സ്ഥിരനിയമനം നൽകാനാകൂവെന്നും മരിച്ച അലീനയുടെ പിതാവ് ബെന്നി പറഞ്ഞു മകൾ മരിച്ചതിന് ശേഷം മാനേജ്‌മെന്റ് പ്രതിനിധികൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. നൂറുരൂപ പോലും ഇതുവരെ ശമ്പളമായി നൽകിയില്ലെന്നും ബെന്നി പറഞ്ഞു. ഇന്നലെയാണ് അലീനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂളിൽ എത്താത്തിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടത് സ്‌കൂളിൽ നിന്ന് അഞ്ച് വർഷമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് അലീന തൂങ്ങിമരിച്ചതെന്ന് ബെന്നി ആരോപിച്ചു. നൂറ് രൂപ പോലും ശമ്പളമില്ലാതെ അഞ്ച് വർഷം ജോലി ചെയ്തിട്ടും അലീനയെ സ്ഥിരപ്പെടുത്താനോ രേഖകൾ നൽകാനോ ബന്ധപ്പെട്ടവർ തയ്യാറായില്ല. അനൂകൂല നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ അലീന കടുംകൈ ചെയ്യില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു. താമരശ്ശേരി രൂപത കോർപറ്റേ് മാനേജ്‌മെന്റിന്റെ വീഴ്ചയാണ് ആത്മഹത്യക്ക് കാരണമെന്നും ബെന്നി ആരോപിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

3 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

3 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

5 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

6 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

6 മണിക്കൂർ മുൻപ്
നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

11 മണിക്കൂർ മുൻപ്