ആഗോള നിക്ഷേപ സംഗമം: പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചകോടിക്ക് കരുത്ത് പകരുമെന്ന് മന്ത്രി പി രാജീവ്
കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ വളരെ പ്രതീക്ഷയുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഉച്ചകോടിയിൽ പ്രതീക്ഷിച്ചതിലേറെ പങ്കാളിത്തമുണ്ടാകും. സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന്റെയും വ്യവസായ മേഖലയുടെ വളർച്ചയുടെയും സവിശേഷ ചരിത്ര സംഗമമായി ഈ നിക്ഷേപ സംഗമം മാറുമെന്നും മന്ത്രി പറഞ്ഞു ഇന്ന് സ്വിച്ച് ഇട്ടാൽ നാളെ തന്നെ ഒരു നിക്ഷേപം യാഥാർഥ്യമാക്കാൻ സാധിക്കില്ല. നിക്ഷേപം യാഥാർഥ്യമാക്കാൻ സമയമെടുക്കും. ഇതിന് വേണ്ടി ആക്ഷൻ പ്ലാൻ തയ്യാറാക്കും. പ്രത്യേക ടീം ഓരോ സെക്ടർ വൈസായി പ്രവർത്തിക്കും. ഉച്ചകോടിയിൽ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും മീറ്റിംഗ് ഉണ്ടാകും പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചകോടിക്ക് കരുത്ത് പകരും. നേരത്തെ നിങ്ങൾ എന്നായിരുന്നു. പിന്നെ ഞങ്ങൾ എന്നായി. ഇപ്പോൾ നമ്മൾ എന്നതിലേക്ക് മാറിയിരിക്കുന്നു. കേരളം ഒറ്റക്കെട്ടായി ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
