കൊല്ലത്ത് ട്രെയിൻ അട്ടിമറി ശ്രമം; റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ടു
കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. സംഭവത്തിൽ പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ട്രെയിൻ അട്ടിമറി ശ്രമമാണോ നടന്നതെന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം. ശനിയാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് ഇത്തരത്തിൽ പോസ്റ്റ് റെയിൽ പാളത്തിൽ കണ്ടെത്തുന്നത്. സമീപത്തുള്ള ഒരാൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഏഴുകോൺ പോലീസ് എത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം വീണ്ടും പോസ്റ്റ് റെയിൽവേ പാളത്തിൽ കണ്ടെത്തി. ഇതാണ് അട്ടിമറി ശ്രമമാണോ നടന്നതെന്ന സംശയം വർധിപ്പിച്ചത്. പാലരുവി എക്സ്പ്രസ് കടന്നുപോകുന്നതിന് മുമ്പാണ് പോസ്റ്റ് കണ്ടെത്തിയത്. ട്രെയിൻ ഇതുവഴി കടന്നുപോകുന്നതിന് മുമ്പ് തന്നെ പോസ്റ്റ് കണ്ടെത്തി മാറ്റാൻ കഴിഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ്യം
