ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്യും; 1000 കോടിയുടെ നിയമലംഘനമെന്ന് റിപ്പോർട്ട്
വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്തേക്കും. ചെന്നൈയിലെ ഓഫീസിലും നീലങ്കരയിലെ വീട്ടിലും നടത്തിയ റെയ്ഡിലെ കണ്ടെത്തലുകളുടെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന. ഗോകുലം ഗോപാലിന്റെ മൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടർ നടപടികൾ. ഇന്നലെ മകൻ ബൈജു ഗോപാലനിൽ നിന്നും ഇഡി വിവരങ്ങൾ തേടിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി അഞ്ചിടങ്ങളിലായാണ് പരിശോധന നടന്നത്. കോഴിക്കോടായിരുന്ന ഗോപാലനെ ഇന്നലെ വൈകിട്ട് ചെന്നൈയിലേക്ക് ഇഡി വിളിപ്പിച്ച് രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു ആയിരം കോടിയുടെ നിയമലംഘനം ഇഡി കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. എമ്പുരാൻ സിനിമ വിവാദത്തിന്റെ നിഴലിൽ നിൽക്കെയാണ് ഗോകുലം ഗോപാലനെ തേടി ഇഡി എത്തുന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് ചെന്നൈയിലും കോഴിക്കോടും അടക്കം അഞ്ചിടങ്ങളിൽ പരിശോധന ആരംഭിച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി
