കണ്ണൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
കണ്ണൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ഭർത്താവിന്റെ ശ്രമം. കണ്ണൂർ എളയാവൂരിലാണ് സംഭവം. മാവിലായി സ്വദേശി സുനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണം. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് സുനിലും ഭാര്യ പ്രിയയും ഏറെക്കാലമായി മാറി താമസിക്കുകയായിരുന്നു. പ്രിയയുടെ വീട്ടിലെത്തിയാണ് സുനിൽ കുമാർ ആക്രമണം നടത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പ്രിയയെ തള്ളി താഴെയിട്ട ശേഷമാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത്. തുടർന്ന് ലൈറ്റ് എടുത്ത് തീ കത്തിക്കാൻ ശ്രമിക്കുമ്പോഴേക്കും പ്രിയ ലൈറ്റ് തട്ടിമാറ്റി ഓടുകയും തൊട്ടടുത്ത വീട്ടിൽ അഭയം പ്രാപിക്കുകയുമായിരുന്നു. ഇതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
