പാലക്കാട് കരിമ്പ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട് കരിമ്പ ആറ്റില വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അട്ടപ്പാടി കരുവാര ഉന്നതിയിലെ മണികണ്ഠന്റെ മൃതദേഹമാണ് 45 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മണികണ്ഠൻ പുഴയിൽ പെട്ടത്. ഞായറാഴ്ച കാട്ടുതേൻ ശേഖരിക്കാൻ അട്ടപ്പാടിയിൽ എത്തിയ 9 അംഗ സംഘത്തിനൊപ്പമായിരുന്നു മണികണ്ഠൻ. വനത്തിന് സമീപം വെള്ളച്ചാട്ടത്തിന് താഴെ പാറയിടുക്കിൽ കഴിയുകയായിരുന്നു ഇവർ തിങ്കളാഴ്ച രാത്രിയോടെ മണികണ്ഠൻ വെള്ളത്തിലിറങ്ങാൻ ശ്രമിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. അഗ്നിരക്ഷാ സേനയും സ്കൂബ ടീമും പോലീസും ചേർന്ന് മണിക്കൂറുകളോളം നീണ്ട തെരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടത്തിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
