വഖഫിന്റെ പേരിൽ ബിജെപി സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണെന്ന് കെസി വേണുഗോപാൽ
വഖഫിന്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപി എന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ കയ്യിൽ എടുക്കുകയാണ്. പാർലമെന്റിനെ പോലും നോക്കുകുത്തിയാക്കുന്നു. നിയമസഭ പാസാക്കിയ ബില്ല് പാസാക്കാൻ പോലും ഗവർണർ തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ സുപ്രീം കോടതി വിധി നിർണായകമായെന്നും കെസി വേണുഗോപാൽ പറഞ്ഞു. കോഴിക്കോട് ഡിസിസിയുടെ ആസ്ഥാനമന്ദിരമായ ലീഡർ കെ കരുണാകരൻ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെസി വേണുഗോപാൽ. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകരുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് ഇന്ന് പൂവണിഞ്ഞതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. അതേസമയം പരിപാടിയിൽ കെ മുരളീധരന്റെ അസാന്നിധ്യമാണ് ശ്രദ്ധേയമായത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പരിപാടിക്ക് എത്താതിരുന്നതെന്ന് കെ മുരളീധരൻ പിന്നീട് പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
