എലത്തൂരിൽ എ കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം ഇല്ല; പകരം ‘കാഹളം മുഴക്കുന്ന മനുഷ്യൻ’
എലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി എ കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം ഇല്ല. കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ് അനുവദിച്ചത്. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥി പി. കെ. ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചു. ക്ലോക്ക് ചിഹ്നം അനുവദിക്കണമെന്ന എ. കെ. ശശീന്ദ്രന്റെ ആവശ്യം അംഗീകരിച്ചില്ല.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ക്ലോക്ക് ചിഹ്നത്തിലായിരുന്നു എ. കെ. ശശീന്ദ്രൻ മത്സരിച്ചത്. എൻസിപിയിലെ അജിത് പവാർ വിഭാഗത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ക്ലോക്ക് ചിഹ്നം അനുവദിച്ചതാണ് എലത്തൂരിൽ വിചിത്രമായ സാഹചര്യം സൃഷ്ടിച്ചത്.
പി.കെ. ശശീന്ദ്രനെ അജിത് പവാർ പക്ഷം രംഗത്തിറക്കിയതോടെ എലത്തൂരിലെ വോട്ടർമാർക്ക് സുപരിചിതമായ ക്ലോക്ക് ചിഹ്നം അപരന് ലഭിക്കുകയായിരുന്നു. ഇതോടെ എ.കെ. ശശീന്ദ്രന് ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ എന്ന പുതിയ ചിഹ്നത്തിൽ ജനവിധി തേടേണ്ടി വരുന്നത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
