Friday, 13 November 2026 About Us · Contact Us

കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിന് ദില്ലി പോലീസ് അനുമതി നൽകി

Delhi Police Gives Permission For Cockroach Janata Party - CJ

ന്യൂഡൽഹി: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് ദില്ലി പോലീസ് അനുമതി നൽകി. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കാനായിരുന്നു പാർട്ടി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കടുത്ത ഉപാധികളോടെ ജന്തർ മന്തറിൽ ധർണ്ണ നടത്താനാണ് ഇപ്പോൾ പോലീസ് അനുമതി നൽകിയിരിക്കുന്നത്.

​സി.ജെ.പി നേതാവ് അഭിജിത് ദില്ലി വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അവിടെ നേരിട്ടെത്തി ചർച്ചകൾ നടത്തുകയായിരുന്നു. പാർലമെന്റ് സ്ട്രീറ്റിലേക്ക് പോകാതെ തന്നെ വിമാനത്താവളത്തിൽ വെച്ച് ആവശ്യമായ രേഖകൾ കൈമാറുകയും തുടർന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധം മാറ്റാൻ ധാരണയാവുകയുമാണുണ്ടായത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വൻ പോലീസ് സന്നാഹമാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്.

​കൂടുതൽ പ്രവർത്തകർ ജന്തർ മന്തറിലേക്ക് എത്തിച്ചേരുമെന്നും അല്പസമയത്തിനകം തന്നെ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും പാർട്ടി വക്താക്കൾ അറിയിച്ചു. വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന അഭിജിത് മാധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

13 മണിക്കൂർ മുൻപ്
ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

15 മണിക്കൂർ മുൻപ്
ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

17 മണിക്കൂർ മുൻപ്
കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

17 മണിക്കൂർ മുൻപ്
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

17 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026