Friday, 13 November 2026 About Us · Contact Us

സംവിധായകൻ ഭാരതിരാജ അന്തരിച്ചു; വിടവാങ്ങിയത് തമിഴ് സിനിമയെ ഗ്രാമങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവന്ന ദീർഘദർശി

Director Bharathiraja Passes Away Dighadar Who Brought - Bharadhi Raja

ചെന്നൈ: ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രശസ്ത സംവിധായകനും നടനുമായ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം.

​തമിഴ് സിനിമയെ സ്റ്റുഡിയോ സെറ്റുകളുടെ നാല് ചുവരുകളിൽ നിന്ന് യഥാർത്ഥ ഗ്രാമീണ ഭംഗിയിലേക്കും പച്ചയായ മനുഷ്യരിലേക്കും ഇറക്കിക്കൊണ്ടുവന്ന വിപ്ലവകാരിയായ സംവിധായകനായിരുന്നു ഭാരതിരാജ. തമിഴ് സിനിമാ ലോകം അദ്ദേഹത്തെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ‘ഇയക്കുനർ ഇമയം’ (സംവിധായകരുടെ ഹിമാലയം) എന്ന് വിശേഷിപ്പിച്ചു.

​1977-ൽ കമൽ ഹാസൻ, രജനീകാന്ത്, ശ്രീദേവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ’16 വയതിനിലേ’ എന്ന ആദ്യ ചിത്രം തന്നെ തമിഴ് സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചു. തുടർന്ന് സിഗപ്പു റോജാക്കൾ, കിഴക്കേ പോകും റെയിൽ, മുതൽ മര്യാദൈ, കരുത്തമ്മ, അലൈഗൾ ഓയ്‌വതില്ലൈ, കിഴക്കു ചീമയിലെ തുടങ്ങി അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന കരിയറിൽ നിരവധി ക്ലാസിക് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു.

​ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, ഫിലിംഫെയർ അവാർഡുകൾ എന്നിവയ്ക്ക് പുറമെ 2004-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. സംവിധാനത്തിന് പുറമെ മികച്ചൊരു അഭിനേതാവായും അദ്ദേഹം തിളങ്ങി. അടുത്തിടെ പുറത്തിറങ്ങിയ തിരുച്ചിത്രമ്പലം, മഹാരാജ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

14 മണിക്കൂർ മുൻപ്
ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

16 മണിക്കൂർ മുൻപ്
കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

16 മണിക്കൂർ മുൻപ്
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

16 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026