Friday, 13 November 2026 About Us · Contact Us

ഡൽഹിയിൽ ഡാറ്റാ സെന്ററിന് തീപിടിച്ചു; രാജ്യത്ത് ഗൂഗിൾ ക്ലൗഡ് നെറ്റ്‌വർക്കിൽ വൻ വേഗതക്കുറവ്

Fire Breaks Out At Data Centre In Delhi Google Cloud - Google

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ തേർഡ് പാർട്ടി ഡാറ്റാ സെന്ററിലുണ്ടായ വൻ തീപിടിത്തത്തെ തുടർന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഗൂഗിൾ ക്ലൗഡ് സേവനങ്ങളിൽ തടസ്സം നേരിടുന്നു. ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് കടുത്ത നെറ്റ്‌വർക്ക് തടസ്സവും വേഗതക്കുറവും (Elevated Latency) അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്.

​ഡൽഹിയിലെ ഡാറ്റാ സെന്ററിലുണ്ടായ തീപിടിത്തത്തെ തുടർന്ന് അടിയന്തരമായി നെറ്റ്‌വർക്കിങ് ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ ഡൽഹിയിലെ പ്രാദേശിക കണക്റ്റിവിറ്റി കേന്ദ്രം (Point of Presence – POP) ഒറ്റപ്പെടുകയും നെറ്റ്‌വർക്ക് ശേഷി വൻതോതിൽ കുറയുകയും ചെയ്തു.

​പ്രശ്നം പരിഹരിക്കുന്നതിനായി തകരാറിലായ കേന്ദ്രത്തിൽ നിന്നുള്ള ഡാറ്റാ ട്രാഫിക് ഗൂഗിൾ മറ്റ് റൂട്ടുകളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ മറ്റ് നഗരങ്ങളിലെ ഡാറ്റാ ശേഷിയേക്കാൾ കൂടുതൽ ആവശ്യക്കാർ ഒരേസമയം എത്തിയതോടെ മെട്രോ നഗരങ്ങളിലും പ്രാദേശിക ഇന്റർനെറ്റ് സേവനദാതാക്കളിലും (ISPs) തടസ്സങ്ങൾ നേരിടുന്നുണ്ട്. ഗൂഗിൾ ക്ലൗഡ് വഴി പ്രവർത്തിക്കുന്ന വിവിധ ബിസിനസ്സ് ആപ്പുകളെയും വെബ്‌സൈറ്റുകളെയും ഇത് ബാധിച്ചിട്ടുണ്ട്. തകരാറിലായ ഡാറ്റാ സെന്റർ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നത് വരെ നേരിയ വേഗതക്കുറവും ഇന്റർനെറ്റ് റൂട്ടിങ്ങിൽ മാറ്റങ്ങളും തുടർന്നേക്കാമെന്ന് ഗൂഗിൾ ക്ലൗഡ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

14 മണിക്കൂർ മുൻപ്
ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

16 മണിക്കൂർ മുൻപ്
കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

16 മണിക്കൂർ മുൻപ്
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

16 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026